ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്ന് 6 മരണം, ഒരാൾക്ക് പരുക്ക്
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഗംഗനാനിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ആറു യാത്രക്കാർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറ് യാത്രക്കാരും ക്യാപ്റ്റനും അടക്കം 7 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ പൂർണമായും തകർന്നു. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കു പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. എയ്‌റോട്രാൻസ് ബെൽ 407 […]
Read more