Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: high court of kerala

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി

കൊച്ചി : എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്‌കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കുന്നതിനായി വിട്ടു നല്‍കണമെന്ന എം എം ലോറൻസിന്റെ മകൾ ആശാലോറന്‍സ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ , ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത് . സെപ്തംബർ 21ന് ലോറൻസിന്റെ മരണത്തിന് തൊട്ടുപിന്നാലെ എം എം ലോറൻസിന്റെ മകനും സിപിഐഎമ്മും ചേർന്ന് മൃതദേഹം മെഡിക്കൽ […]
Read more

വയനാട് ദുരന്തം : ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ പല ആവശ്യങ്ങൾക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് കോടതിയിൽ […]
Read more

അധ്യാപകന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന് ജാമ്യം. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് രാജാ വിജയരാഘവൻ , ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെയാണ് നടപടി. ഒൻപത് വര്‍ഷത്തിലധികമായി പ്രതി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന സാഹചര്യം പരിഗണിച്ചാണ് ജാമ്യം നൽകിയത്. കേസിൽ 31 പ്രതികൾ വിചാരണ നേരിട്ടു, വിചാരണ […]
Read more

ഹേമ കമ്മിറ്റി റിപ്പോർട്ട് : കേസുകൾ പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 19 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 11 കേസുകൾ അതിജീവതയുടെ പരാതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തതായി എസ് ഐ ടി അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. 33 കേസുകൾ അന്വേഷണ പരിധിയിലെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു .
Read more

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളിപ്പിൽ നിർത്താൻ പാടില്ല. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണം. ജനങ്ങളും ആനയും തമ്മിൽ എട്ട് മീറ്റർ ദൂരപരിധി ഉറപ്പാക്കണം. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഫിറ്റ്നസ്, ഹെൽത്ത് സർട്ടിഫിക്കറ്റുകൾ സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം നൽകേണ്ടത്. ഇതെല്ലാം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും […]
Read more

Recent News

Advertisement
WhiteswanTV Footer