Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HijriNewYear

സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു, ഇന്ന് മുഹറം ഒന്ന്

റിയാദ്: സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു. ഇസ്ലാമിക പുതുവർഷമായ മുഹറം ഒന്ന് ഇന്ന് ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ സൗദി അറേബ്യയിൽ പുതുവര്‍ഷ പിറവി ദൃശ്യമായതോടെയാണ് ഇന്ന് മുഹറം ആദ്യം ദിനം ആരംഭിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. ഇസ്ലാമിക പുതുവർഷം ഹിജ്റി പുതുവർഷം എന്നും അറിയപ്പെടുന്നുണ്ട്. യുഎഇയിൽ വെള്ളിയാഴ്ചയാണ് ഹിജ്റി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം സർക്കാർ, സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും അവധിയായിരിക്കും. യുഎഇ, മൊറോക്കോ, സിറിയ തുടങ്ങി 20ലധികം രാജ്യങ്ങൽ ഹിജ്റി പുതുവർഷം അവധി ദിനമായി […]
Read more

ഹിജ്റ പുതുവ‍ർഷാരംഭം;യുഎഇയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി

അബുദാബി: യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം നീണ്ട വാരാന്ത്യ അവധിയാണ് ഇവര്‍ക്ക് ലഭിക്കുക. രാജ്യത്തെ പൊതു മേഖലാ ജീവനക്കാര്‍ക്കും ഇതേ അവധി ദിവസം തന്നെയാണ് ലഭിക്കുക. ജൂൺ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. യുഎഇയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിവസങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix