അണക്കെട്ടുകളില്‍ ബോട്ടിറക്കി കെ.എസ്.ഇ.ബി കൊയ്തത് കോടികള്‍; അടിച്ചു കയറി ഹൈഡല്‍ ടൂറിസം
കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളില്‍ ബോട്ടിറക്കിയും വ്യൂ പോയിന്റുകളില്‍ ആളെക്കയറ്റിയും വന്‍ ലാഭംകൊയ്ത് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ (കെ.എച്ച്.ടി.സി.). കെ.എസ്.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന് 2021-2022-ല്‍ 1.64 കോടിരൂപ നഷ്ടത്തിലായിരുന്നിടത്തുനിന്ന് 2022-2023-ല്‍ 8.63 കോടിയുടെ ലാഭമാണുണ്ടായത്. 2023-2024-ല്‍ 7.97 കോടിയുടെ ലാഭവുമുണ്ടായി.കെ.എച്ച്.ടി.സി.ക്കുകീഴില്‍ നിലവില്‍ 13 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. കക്കയം ഡാം, അടയന്‍പാറ മലപ്പുറം, ഇടുക്കി ഡാം, മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക്, മൂന്നാര്‍ ഇക്കോപോയിന്റ്, ചെങ്കുളം ഡാം, ആനയിറങ്കല്‍ ഡാം, കുണ്ടള ഡാം, സണ്‍ മൂണ്‍ വാലി മാട്ടുപ്പെട്ടി, ബാണാസുരസാഗര്‍ […]
Read more