Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: investgation

സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിതാവും മകനും റിമാൻഡിൽ

കോഴിക്കോട്: കക്കോടി സ്വദേശികളായ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിതാവും മകനും റിമാൻഡിൽ. അന്നശ്ശേരി സ്വദേശി കല്ലും പുനത്തിൽ സുരേഷ് ബാബു(50), മകൻ നീൽ സാഗർ (23) എന്നിവരെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് സംബന്ധമായ കോടതിയിലുള്ള കേസ് തീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തത്.പണം എതിർകക്ഷിക്ക് നൽകാതെ സഹോദരങ്ങളെ പ്രതികൾ ചതിക്കുകയായിരുന്നു. എലത്തൂർ എസ്.ഐ സഹദ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ രൂപേഷ്, സി.പി.ഒ അഭിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ […]
Read more

അരക്കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ കവർന്ന അന്തർ സംസ്ഥാന മോഷണ സംഘം പിടിയിൽ

കോഴിക്കോട്: ട്രെയിനിൽ വെച്ച് കൊയിലാണ്ടി സ്വദേശിയുടെ അരക്കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച അന്തർ സംസ്ഥാന മോഷണ സംഘം ഇരുപത്തിനാലു മണിക്കൂറിനകം കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായി. സാസി മോഷണ സംഘത്തിൽ പെട്ട നാല് ഹരിയാന സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണാഭരണങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തു. ചെന്നൈ മംഗലൂരു സൂപ്പർ ഫാസ്റ്റ് എക്സപ്രസിൽ വെച്ചാണ് അതിവിദഗ്‌ധമായ കവർച്ച നടന്നത്. കൊയിലാണ്ടി സ്വദേശികൾ വിവാഹ ആവശ്യത്തിനായി ചെന്നൈയിൽ നിന്നും സ്വർണ വജ്രാഭരണങ്ങൾ വാങ്ങി നാട്ടിലേക്ക് വരുന്നതിനിടയിലാണ് കവർച്ച നടന്നത്. […]
Read more

പേവിഷ മരണങ്ങളിൽ സമഗ്ര പരിശോധനക്കൊരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ പേവിഷ മരണങ്ങളിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്. വിഷയത്തിൽ പുറത്തുനിന്നുള്ള വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ഓരോ കേസുകളും പ്രത്യേകം പരിശോധിക്കാനാണ് ആലോചന. നാല് കുട്ടികളുൾപ്പടെ നാല് മാസത്തിനുള്ളിൽ 14 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. തെരുവുനായ ശല്യത്തിൽ അടിയന്തര നടപടികൾ സ്വീകരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെടും. കൊല്ലം സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഓരോ മരണങ്ങളിലും, പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളിൽ സമഗ്ര പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് […]
Read more

‘രാജ്യത്തെ ജനങ്ങൾ അന്വേഷണ ഏജൻസികളെ വിശ്വസിക്കുന്നില്ല’; റോബർട്ട് വാദ്ര

ഡൽഹി: ഷിക്കോപൂർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ ഇന്നും ഇഡി ചോദ്യം ചെയ്യും. രാജ്യത്തെ ജനങ്ങൾ അന്വേഷണ ഏജൻസികളെ വിശ്വസിക്കുന്നില്ലെന്നും റോബർട്ട് വാദ്ര കുറ്റപ്പെടുത്തി. ഞങ്ങൾ എന്തോ തെറ്റ് ചെയ്യുന്നു എന്ന് വരുത്തി തീർക്കാനാണ് നിലവിലെ ശ്രമം. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിക്കുകയാണ് റോബർട്ട് വാദ്ര. 2008-ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയില്‍ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി […]
Read more

പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ വഴിയായിരുന്നു അനന്തുവിന്റെ പണമിടപാടുകള്‍. നന്ദകുമാര്‍ പറഞ്ഞത് പ്രകാരം കോടികള്‍ കൈമാറിയെന്ന് അനന്തുകൃഷ്ണന്റെ മൊഴി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടന്ന ജില്ലകളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണംവാങ്ങിയെന്നും അനന്തു മൊഴിയില്‍ പറയുന്നു. തട്ടിപ്പിന്റെ ആസൂത്രണത്തിലും ആനന്ദകുമാറിന് പങ്കുണ്ട്. […]
Read more

തൊണ്ടി മുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി

തൊണ്ടി മുതല്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ പുനരന്വേഷണം വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer