ഹിമാചൽ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കങ്കണ
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മണ്ഡി എംപിയും നടിയുമായ കങ്കണ റണൗട്ട്. മണാലിയിലെ കങ്കണയുടെ വീട്ടിലെ കറന്റ് ബില്‍ മുൻനിർത്തിയായിരുന്നു വിമര്‍ശനം. ഇപ്പോള്‍ താമസമില്ലാത്ത വീട്ടില്‍ ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ വന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്. ഹിമാചലില്‍ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കങ്കണ സ്വന്തം വീട്ടിലെ കറന്റ് ബില്‍ കണ്ട് ഞെട്ടിപ്പോയെന്ന കാര്യം പറഞ്ഞത്. ‘ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ വന്നത്. ഞാനിപ്പോള്‍ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ […]
Read more