Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Karnataka RTC

കർണാടക ആർടിസിയിൽ കാസർകോട്ടെ വിദ്യാർഥികൾക്കും സൗജന്യ യാത്ര

കാസർഗോഡ്: കർണാടക ആർടിസിയിൽ വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര കാസർഗോഡ് ജില്ലയിലെ വിദ്യാർഥികൾക്കും ബാധകം. പാസ് മുഖേനയായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഫോറവുമായി കർണാടക ആർടിസി ഓഫീസിൽ എത്തി പാസ് വാങ്ങണം. സൗജന്യ യാത്ര അനുവദിക്കണമെന്ന് നേരത്തെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ത്രി യു.ടി. ഖാദർ മുഖേന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി പരിഗണനയിൽ വന്നത്.
Read more

കേരളത്തിലേക്ക് 90 അധിക സര്‍വീസുകൾ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

കണ്ണൂർ: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് 90 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. ഇന്ന് മുതല്‍ ഉത്രാട ദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണ ദിവസം മുതല്‍ മടക്ക യാത്രയ്ക്കും സ്‌പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകും. മൈസൂരു റോഡ് ബസ് സ്റ്റേഷന്‍, ശാന്തി നഗര്‍ ബി എം ടി സി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്ക് സ്‌പെഷല്‍ സര്‍വീസ് നടത്തും. ഓണ്‍ലൈനിൽ ടിക്കറ്റ് ബുക്ക് […]
Read more
Advertisement
WhiteswanTV Footer