കാട്ടാക്കടയില്‍ നിന്ന് കാണാതായ കുടുംബം സുരക്ഷിതര്‍; മൂന്ന് പേരും എറണാകുളത്ത്
തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് കാണാതായ കുടുംബത്തെ എറണാകുളത്ത് കണ്ടെത്തി. വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, മകൾ ധ്വനി ശങ്കർ എന്നിവരാണ് സുരക്ഷിതരായി എറണാകുളത്തുള്ളതായി കണ്ടെത്തിയത്. കാണാതായ യുവതി അമ്മയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ശങ്കറിനെയും ഭാര്യ ആതിരയെയും മകൾ ധ്വനി ശങ്കറിനെയും കാണാതായത്. ഇതോടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കുടുംബം എറണാകുളത്തുണ്ടെന്ന വിവരം ലഭിച്ചത്.
Read more