Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KMCT

പൂനൂർ പുഴ ശുചീകരണത്തിന് കെഎംസിടി വിദ്യാർത്ഥികൾ; സുരക്ഷയൊരുക്കി ടിഡിആർഎഫ്

കോഴിക്കോട് : പൂനൂർ പുഴയുടെ സംരക്ഷണത്തിനായി പൂനൂർ പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ശുചീകരണ യജ്ഞം ഇന്ന് നടക്കും. പരിപാടിയുടെ പ്രധാന ആകർഷണം കെഎംസിടി കോളേജിൽ നിന്നുള്ള അമ്പതോളം വിദ്യാർത്ഥികളുടെ പങ്കാളിത്തമാണ്. രാവിലെ 9:30-നാണ് ശുചീകരണ പരിപാടി ആരംഭിക്കുന്നത്. കുന്നമംഗലം 10-ാം മൈൽ പണ്ടാരപറമ്പ് പാലത്തിനടുത്ത് വെച്ചാണ് വിദ്യാർത്ഥികളും വളണ്ടിയർമാരും എത്തിച്ചേരുക. ശുചീകരണത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി TDRF വളണ്ടിയർമാർ രംഗത്തുണ്ടാകും. പുഴയിലിറങ്ങിയുള്ള ജോലികളിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് ശുചീകരണം നടത്തുക.
Read more

മുക്കം കെഎംസിടി ഹോസ്പിറ്റലിൽ കാറിന് തീപിടിച്ചു

കോഴിക്കോട്: മുക്കം കെഎംസിടി ഹോസ്പിറ്റൽകാർ പാർക്കിങ്ങിൽ തീപിടിത്തം. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന നാനോ കാർ പൂർണമായി കത്തി നശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കാറിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഫയർഫോഴ്സിന്റെ പെട്ടന്നുള്ള ഇടപെടലിൽ മറ്റു വാഹനങ്ങളിലേക്ക് തീ പടരുന്നതുംവലിയ അപകടങ്ങൾ ഉണ്ടാവുന്നതും ഒഴിവായി.
Read more

Recent News

Advertisement
WhiteswanTV Footer