കൊച്ചി വാട്ടർ മെട്രോയ്ക്ക് പൂജ അവധിയിൽ റെക്കോർഡ് തിരക്ക്; മഹാനവമി ദിനത്തിൽ യാത്ര ചെയ്തത് 15,507 പേർ
കൊച്ചി: പൂജ അവധിയോടനുബന്ധിച്ച് കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന. മഹാനവമി ദിനമായ ഒക്ടോബർ 20ന് 15,507 പേരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. വിജയദശമി ദിനമായ ഒക്ടോബർ 21ന് 11,074 പേരും യാത്ര ചെയ്തു. ഹൈക്കോർട്ട്–ഫോർട്ട്കൊച്ചി റൂട്ടിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത്. കൊച്ചിയിലെ നാട്ടുകാരും സഞ്ചാരികളും വാട്ടർ മെട്രോയെ കൂടുതലായി ആശ്രയിക്കുന്നതിന്റെ തെളിവാണ് ഈ വർധന. വാട്ടർ മെട്രോയുടെ ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന യാത്രക്കാരുടെ എണ്ണം 17,050 ആണ്. […]
Read more