Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Koottikkal Jayachandran

കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കും

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇതെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയത്. ഇടക്കാല സംരക്ഷണവും ബുധനാഴ്ചവരെ നീട്ടി.
Read more

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്ന കോടതിയുടെ നിർദേശം നടൻ അംഗീകരിച്ചു. മുൻകൂർ ജാമ്യ അപേക്ഷ അടുത്ത മാസം 28നാണ് പരിഗണിക്കുന്നത്. നാല് വയസുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് […]
Read more

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്. നടന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ്. നേരത്തെ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ ജമ്യാപേക്ഷ സമർപ്പിച്ചത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ കസബ പൊലീസാണ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബതർക്കങ്ങൾ മുതലാക്കി നടൻ പീഡിപ്പിച്ചുവെന്നാണ് പരാതി.
Read more

Recent News

Advertisement
WhiteswanTV Footer