Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: #Kozhikode

മാവൂർ പഞ്ചായത്ത് ഒളിക്യാമറ; പരാതി നൽകി LDF അംഗങ്ങൾ

കോഴിക്കോട്: മാവൂർ പഞ്ചായത്ത് ഓഫീസിൽ ഒളിക്യാമറ കണ്ടെത്തി. ഓഫീസിലെ താത്കാലിക ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഓഫീസിനുള്ളിലെ ദൃശ്യങ്ങൾ രണ്ടുവർഷമായി ജീവനക്കാരന്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായും വിവരം പുറത്തുവന്നു. പഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റായ താത്കാലിക ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് ആരോപണം. ഓഫീസിൽ ക്യാമറ കണ്ടെത്തിയത് വനിതാ ജീവനക്കാരാണ് . സംഭവം പുറത്തായതോടെ ക്യാമറ നീക്കം ചെയ്തു. സംഭവത്തിൽ എൽഡിഎഫ് അംഗങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. താത്കാലിക ജീവനക്കാരനെ ഉടൻ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. ഓഫീസിനകത്ത് കൂടുതൽ ഒളിക്യാമറകൾ […]
Read more

ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു

കോഴിക്കോട്: ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിനായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ടവർ കർണാടക സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Read more

എ എ റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ എ റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ആദം കുട്ടിക്കെതിരെയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിലുള്ള വ്യാജ പോസ്റ്റാണ് പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. എ എ റഹീമിന്റെ ഫോട്ടോ ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റിനെതിരെയാണ് നടപടി. ഈ മാസം 12-നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മുൻപും എ എ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix