കുവൈത്തിൽ വിവാഹപ്രായം 18 വയസ്സായി ഉയർത്താന്‍ നീക്കം
കുവൈത്ത് സിറ്റി: വിവാഹം നടത്താനുളള കുറഞ്ഞ പ്രായം 18 വയസ്സായി ഉയര്‍ത്താന്‍ കുവൈത്ത്. കുട്ടികളുടെ അവകാശ സംരക്ഷണവും കുടുംബത്തിന്റെ സുസ്ഥിരതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക നിയമനിര്‍മ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പര്‍ 51/1984ലെ ആര്‍ട്ടിക്കിള്‍ 26-ന്റെയും ആര്‍ട്ടിക്കിള്‍ 15-ന്റെയും ഭേദഗതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസര്‍ അല്‍-സുമൈത് വെളിപ്പെടുത്തി. 2024-ല്‍ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ അദ്ദേഹം വെളിപ്പെടുത്തി. ഈ ഭേദഗതികള്‍ കുവൈത്തിന്റെ അന്താരാഷ്ട്ര ബാധ്യതകള്‍, പ്രത്യേകിച്ച് […]
Read more