മലമ്പുഴ ഉദ്യാന നവീകരണം മാർച്ച് ആദ്യഘട്ടം പൂർത്തിയാകും
പാലക്കാട്: ഡിസംബർ- ജനുവരി മാസങ്ങളിൽ പുഷ്പമേള നടക്കുന്നതു പ്രതീക്ഷിച്ചെത്തുന്നവരുടെ തിരക്കാണ് മലമ്പുഴ ഉദ്യാനത്തിൽ. നവീകരണം നടക്കുകയാണെന്നും പ്രവേശനമില്ലെന്നും പറയുമ്പോൾ അണക്കെട്ടിന്റെ മുകൾഭാഗം കണ്ട് ആസ്വദിച്ചും റോപ്‌വേയിൽ കയറി ഉദ്യാനം കണ്ടും മടക്കം. ക്രിസ്‌മസ് അവധി തുടങ്ങിയതുമുതൽ അനുഭവപ്പെട്ടതാണ് തിരക്കെന്ന് സമീപത്ത് കച്ചവടം നടത്തുന്നവരും പറയുന്നു. നിരാശയോടെ മടങ്ങേണ്ടിവരുമ്പോഴും ഉദ്യാനം അടിമുടി മാറുമ്പോൾ ഇനിയും വരാമല്ലോയെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട് സന്ദർശകർ. 2025 സെപ്റ്റംബർ 11-നാണ് നവീകരണത്തിനായി ഉദ്യാനം അടച്ചിട്ടത്. ‘സ്വദേശ് ദർശൻ 2.0’ പദ്ധതിയിൽ 75 കോടി രൂപയുടെ […]
Read more