മലാപ്പറമ്പിൽ റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ കെണിയായി; ബൈക്ക് യാത്രക്കാരന്റെ കൈപ്പത്തിക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തൂണുകളിൽ നിന്ന് റോഡിലേക്ക് താഴ്ന്നുകിടക്കുന്ന കേബിളുകൾ വീണ്ടും അപകടഭീഷണിയാകുന്നു. മലാപ്പറമ്പിൽ കേബിൾ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലം പന്തീർപ്പാടം സ്വദേശി ബിജുവിനാണ് അപകടം സംഭവിച്ചത്. ബിജുവിന്റെ കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ജോലി സംബന്ധമായ ആവശ്യത്തിനായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നു ബിജു, പിന്നിൽ വന്ന വാഹനം ഹോണടിച്ചപ്പോൾ വശത്തേക്ക് ഒതുക്കുന്നതിനിടെയാണ് റോഡിൽ താഴ്ന്നു കിടന്നിരുന്ന കേബിളിൽ കൈ കുരുങ്ങിയത്. കേബിൾ ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരുന്നു കിടന്നിരുന്നതെന്ന് ബിജു പറഞ്ഞു. ബൈക്കിന് വേഗത […]
Read more

