Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mandalakalam

മിനി പമ്പയിൽ ശുചീകണത്തിന് തുടക്കം കുറിച്ച് തവനൂർ ഗ്രാമ പഞ്ചായത്ത്‌

മലപ്പുറം: കുറ്റിപ്പുറം മിനി പമ്പയിൽ തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടിക്ക് തുടക്കമായി. മിനിപമ്പയിൽ ഇപ്പോഴും ഇതര സംസ്ഥാന തീർത്ഥാടകർ വരികയും, കുളി കഴിഞ്ഞ് ഭക്ഷണം പാകം ചെയ്യ്ത് കഴിച്ച് ശേഷം അവശ്ഷ്ടങ്ങളും മാലിന്യങ്ങളും ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. തീർത്ഥാടകർ അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മൂന്ന് തൊഴിലാളികളെ ഗ്രാമപഞ്ചായത്ത് നിയോഗിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്തുകളും ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. മിനി […]
Read more

അയ്യപ്പന് കാണിക്കയായി സ്വർണ അമ്പും വില്ലും വെള്ളി ആനകളും സമ്മർപ്പിച്ച് തെലങ്കാന സ്വദേശി

ശബരിമല: അയ്യപ്പന് സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് ബിസിനസുകാരനുമായ അക്കാറാം രമേശാണ അമ്പും വില്ലും ആനകളും കാണിക്കയായി സമ്മര്‍പ്പിച്ചത്. 120 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളുമാണ് സന്നിധാനത്തെത്തി കാണിക്കയായി നല്‍കിയത്. മകനായ അഖില്‍ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചതിനെതുടര്‍ന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേര്‍ന്ന കാണിക്കയാണ് […]
Read more

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32,79,761 തീര്‍ത്ഥാടകര്‍

മണ്ഡലകാലം അവസാനിച്ചപ്പോള്‍ 32 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. കൃത്യമായി പറഞ്ഞാല്‍ 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവാണ് തീര്‍ത്ഥാടകരിൽ ഉണ്ടായിരിക്കുന്നത്. മരക്കൂട്ടം മുതല്‍ സന്നിധാനം ഫ്ലൈഓവര്‍ വരെ തീര്‍ത്ഥാടകര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയത് ശാസ്ത്രീയ നിയന്ത്രണമായിരുന്നു. നിശ്ചിത ഇടവേളകളില്‍ നിശ്ചിത എണ്ണം തീര്‍ഥാടകരെ കടത്തിവിട്ടു. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണെന്ന് ദേവസ്വം […]
Read more

ശബരിമലയില്‍ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 കോടി രൂപയുടെ വര്‍ധന

കോട്ടയം: മണ്ഡലകാലം ആരംഭിച്ച് 41 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഒരുലക്ഷത്തിലേറെ തീര്‍ഥാടകര്‍ വന്ന ദിവസമുണ്ടായിട്ടും ഒരാള്‍ പോലും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താന്‍ ശബരിമല സന്നിധാനത്തു സന്ദര്‍ശനം നടത്തവേയാണ് മന്ത്രിയുടെ പ്രതികരണം. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീര്‍ഥാടനകാലം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സന്നദ്ധസംഘടകളെക്കൂടി ഉള്‍പ്പെടുത്തി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. […]
Read more

ശബരിമലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കി ദേവസ്വം ബോര്‍ഡ്. പമ്പയില്‍ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുള്ളത്. പുല്ല്മേട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. ആധാര്‍കാര്‍ഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാല്‍ ഫോട്ടോ ഉള്‍പ്പടെ എടുത്ത് വെര്‍ച്ച്വല്‍ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്താം. നിലവില്‍ ശബരിമലയിലെത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുമ്പോള്‍ […]
Read more

ശബരിമല തീര്‍ത്ഥാടനം: സംസ്ഥാന പോലീസ് മേധാവി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പോലീസിന്‍റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പോലീസിൻ്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം […]
Read more

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ […]
Read more

എസ് അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. ആറ്റുകാല്‍ക്ഷേത്രം മുന്‍ പൂജാരിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. നറുക്കെടുപ്പില്‍ പതിമൂന്നാമതായാണ് വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ഉഷപൂജയ്ക്ക് ശേഷമായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. നിലവില്‍ ലക്ഷ്മിനട ക്ഷേത്രത്തിലെ പൂജാരിയാണ്. […]
Read more

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്നു. മേല്‍ശാന്തി പി എന്‍ മോഹനന്‍ ശ്രീകോവില്‍ തുറന്ന് ദീപം കൊളുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നട തുറക്കല്‍. ശബരിമല മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നാളെ നടക്കും. നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒരാളെ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒഴിവാക്കി. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ദേവസ്വം ബെഞ്ച് ഒഴിവാക്കിയത്. യോഗേഷ് നമ്പൂതിരിക്ക് മാനദണ്ഡ പ്രകാരം തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഇല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. […]
Read more

ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി. ജോയിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. ശബരിമല സ്‌പോട്ട് ബുക്കിങില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചിരുന്നു. മാലയിട്ട് വരുന്ന ഒരാള്‍ പോലും […]
Read more

Recent News

Advertisement
WhiteswanTV Footer