ആരാമ്പ്രം മിനി സ്റ്റേഡിയത്തിന് സ്ഥലം വാങ്ങാൻ തുക വകയിരുത്തണം: ജനകീയ കമ്മിറ്റി
കോഴിക്കോട്: ആരാമ്പ്രത്തെ കായിക പ്രേമികളുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ സ്വപ്നമായ മിനി സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കളിക്കളത്തിന് ആവശ്യമായ കൂടുതൽ ഭൂമി വാങ്ങുന്നതിന് പഞ്ചായത്ത് പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ കമ്മിറ്റി നിവേദനം നൽകിയത്. ആരാമ്പ്രം പരിസരത്തുള്ള ഫുട്ബോൾ പ്രേമികൾക്കും വിവിധ ക്ലബ്ബുകൾക്കും നാട്ടുകാർക്കുമായി സ്വന്തമായി ഒരു കളിസ്ഥലം എന്ന ലക്ഷ്യത്തോടെ അഞ്ച് വർഷം മുൻപ് ജനകീയ കൂട്ടായ്മ രൂപീകരിച്ചിരുന്നു. പുനൂർ പുഴയോരത്ത് […]
Read more