Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Minister V Sivankutty

ആ‍‍ർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ: വി ശിവൻകുട്ടി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച വിഷയത്തിൽ തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി. ആ‍‍ർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ എന്നും ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും മന്ത്രി പറഞ്ഞു. രാജ്ഭവനിൽ ഔദ്യോഗിക പരിപാടിയ്ക്ക് ആ‍ർഎസ്എസ് കൊടി പിടിച്ച വനിതയെ പ്രതിഷ്ഠിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും ഗവ‍ർണ‍ർക്ക് സർക്കാരിനെ വെല്ലുവിളിക്കാനാകില്ല എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പ്രോട്ടോക്കോൾ എന്താണെന്ന് തനിക്ക് അറിയാമെന്നും ഭാരതാംബയെക്കുറിച്ച് അതിൽ പറയുന്നില്ല എന്നും […]
Read more

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം. 2,11,785 വിദ്യാർത്ഥികളാണ് മെറിറ്റ് ക്വാട്ടയിൽ സ്ഥിര പ്രവേശനം നേടിയത്. 13,609 […]
Read more

26 ലക്ഷം വിദ്യാർത്ഥികൾക്ക് 4 കിലോ വീതം അരി നൽകും, പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പട്ടം ഗേൾസ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ആകെ വിതരണം ചെയ്യുന്നത്. മഹത്തായ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകർക്കും പാചക തൊഴിലാളികൾക്കും സ്‌കൂൾ ഭരണസമിതികൾക്കും […]
Read more

സ്‌കൂള്‍ കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകളുടെ വിലക്ക് പിൻവലിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീങ്ങുന്നത്. വിലക്ക് പിന്‍വലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം അധ്യാപകര്‍ക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. നവംബറില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനച്ചടങ്ങില്‍ പോയിന്റ് തര്‍ക്കത്തെച്ചൊല്ലി പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു നടപടി.
Read more

മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി അധ്യാപകസംഘടന

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ആരോപണവുമായി അധ്യാപകസംഘടനയായ കെപിഎസ്ടിഎ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മേള നടത്തിയ അധ്യാപകരെ മന്ത്രി അവഹേളിച്ചെന്നാണ് പ്രധാന ആരോപണം. കലോത്സവത്തിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശിവന്‍കുട്ടിയെ വിമര്‍ശിച്ച് പോസ്റ്റിട്ടിരിക്കുന്നത്. സമ്മേളന വേദി മന്ത്രിയുടെ സ്റ്റാഫുകള്‍ കയ്യടക്കിയെന്നും സബ് കമ്മിറ്റി കണ്‍വീനര്‍മാരെ പൊലീസിനെ ഉപയോഗിച്ച് അപമാനിച്ച് ഇറക്കിവിട്ടെന്നും സംഘടന ഗുരുതര ആരോപണം ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി കലോത്സവ കാര്യം കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് കറിവേപ്പിലയുടെ വിലയാണ് നല്‍കിയതെന്നും ആരോപണം ഉയര്‍ന്നു. സമാപന സദസ്സിന്റെ മുന്‍നിരയില്‍ […]
Read more

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്‌കൂളുകളെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുപ്പ് പൂർത്തിയായതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രാഥമിക വിവരമനുസരിച്ച് 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിലെ അടുത്ത ഘട്ട നടപടികൾ ഉടനെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer