Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mobile phone

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് സമാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്. ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള് കണ്ടെടുത്തത്. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാമത്തെ ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു. സംഭവത്തില്‍ […]
Read more

മൊബൈൽ ഫോൺ ഉടമകളായ സ്ത്രീകൾ കേരളം നാലാമത്

കൊച്ചി: രാജ്യത്തെ മൊബൈൽ ഉടമകളായ സ്ത്രീകളുടെ എണ്ണത്തിൽ കേരളം മുന്നിൽ. സംസ്ഥാനത്ത് 85 ശതമാനം സ്ത്രീകൾക്കും സ്വന്തമായി മൊബൈൽ ഫോണുകൾ ഉണ്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ശതമാനക്കണക്ക് അനുസരിച്ച് കേരളം നാലാം സ്ഥാനത്താണ്. ഗോവയും ലഡാക്കുമാണ് മുന്നിലുള്ളത്. ഇവിടെ 92 ശതമാനം വീതം സ്ത്രീകൾക്കും മൊബൈൽ ഫോണുകളുണ്ട്. കേരളത്തിന് തൊട്ടുമുന്നിൽ മിസോറാം ആണ്. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് പിന്നിൽ. രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. […]
Read more

ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ

മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്ന് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണ്. വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു. ഇതിൽ തന്നെ 70 ശതമാനവും സാമൂഹ്യ മാധ്യമങ്ങൾക്കും അതുപോലെ തന്നെ ഗെയിമിങ് വീഡിയോ എന്നിവയ്ക്കും വേണ്ടിയാണ് ചെലവഴിയ്ക്കുന്നതും. ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നത്. 2024-ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ […]
Read more

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ വിലക്ക്

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ വിലക്ക്. ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളില്‍ ഇന്‍വെജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനിമുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ പറയുന്നു.
Read more

മൊബൈൽ ഫോണിന്റെ അടിസ്ഥാനത്തിൽ നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ വേരിയന്റുകൾക്ക് അനുസരിച്ച് ടാക്സി നിരക്കിൽ വ്യത്യാസം ഉണ്ടാക്കുന്നുവെന്ന ആരോപണത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. സംഭവത്തിൽ ഉപഭോക്തൃകാര്യ മന്ത്രാലയം ഓൺലൈൻ ടാക്സി കമ്പനികളായ യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ചു. ആൻഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിച്ച് ഒരേ ദൂരത്തിനുള്ള യാത്ര ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം. കമ്പനികൾ നിരക്കുകൾ നിർണയിക്കുന്ന രീതിയും വിശദാംശങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് നൽകണമെന്നും, ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കിടയിൽ നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് വിവേചനപരമാണെന്നും അതിന്റെ വിശദീകരണം […]
Read more

ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാര്‍: ഫോണില്‍ നിന്ന് സുപ്രധാന തെളിവ് പുറത്ത്

കോഴിക്കോട്: പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ട മരിച്ച ആല്‍വിന്റെ മരണത്തില്‍ കൂടുതല്‍ തെളിവുകൾ പൊലീസിന്. ആല്‍വിന്റെ ഫോണില്‍ നിന്നാണ് അപകടത്തിന് കാരണം ബെന്‍സ് കാറാണെന്ന ശക്തമായ തെളിവ് പൊലീസ് കണ്ടെത്തിയത്. ബെന്‍സ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവര്‍ ആദ്യം പൊലിസിന് മൊഴി നല്‍കിയത്. തെലങ്കാന രജിസ്‌ട്രേഷനിലുള്ള ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ല. നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് കള്ള മൊഴി നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. […]
Read more

ഹൈക്കോടതി ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്

കേരള ഹൈക്കോടതി ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച് രജിസ്ട്രാര്‍ ജനറല്‍ ഉത്തരവിറക്കി. പലരും ജോലി സമയത്ത് ഓണ്‍ലെന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറല്‍ നടപടിയെടുത്തത്. ഇത് സംബന്ധിച്ച് മുന്‍പും ഓഫീസ് മെമ്മോകള്‍ ഇറങ്ങിയിരുന്നു. സീനിയര്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫംഗങ്ങള്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. അതേസമയം, ഓഫീസ് ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read more

സൈബർ തട്ടിപ്പ്:റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക്ഷനുകൾ

ഒരു വർഷം കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്ത് റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക്ഷനുകൾ. വ്യാജ രേഖ നൽകിയെടുത്ത സിം കാർഡുകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കണക്ഷനുകൾ അടക്കം ഇതിൽ ഉൾപ്പെടും. 2023 മേയ് 17 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. വ്യാജ രേഖ നൽകിയതിന്റെ പേരിൽ കേരളത്തിൽ 69,730 സിം കാർഡുകളാണ് ഇക്കാലയളവിൽ ബ്ലോക്ക് ചെയ്തത്. സൈബർ തട്ടിപ്പുകളിൽ ഉൾപ്പെട്ട 1.86 ലക്ഷം മൊബൈൽ ഫോണുകളും രാജ്യമാകെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഐഎംഇഐ നമ്പർ വിലക്കിയതിനാൽ […]

Recent News

Advertisement
WhiteswanTV Footer