എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ
മലപ്പുറം: പി.വി. അബ്ദുൽ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്‌നു റാഷിദ് (35) ആണ് പിടിയിലായത്. ചിക്കമംഗളൂരുവിൽ നിന്നാണ് പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണു ഉൾപ്പെടെ രണ്ടുപേർ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം. എറിയാട് വച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്ന എംപിയുടെ ഡ്രൈവർ സിദ്ദിഖ്, മകൻ അമൽ […]
Read more







