Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mscelsa

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം; അറബിക്കടലില്‍ പാരിസ്ഥിതിക ആഘാതത്തിന് കാരണമായതായി റിപ്പോര്‍ട്ട്

കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തെ തുടര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ വലിയ പാരിസ്ഥിതിക ആഘാതമെന്ന മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സ് റിപ്പോര്‍ട്ട് പുറത്ത്. ദീര്‍ഘകാല നിരീക്ഷണവും, മത്സ്യ സമ്പത്തിന്റെ സംരക്ഷണവും അനിവാര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യങ്ങള്‍ മത്സ്യത്തിലൂടെ മനുഷ്യരിലും എത്താമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ജൂണ്‍ രണ്ട് മുതല്‍ 12 വരെയാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടന്നത്. കൊച്ചിക്കും കന്യാകുമാരിക്കും ഇടയിലുള്ള സ്ഥലങ്ങളില്‍ നിന്ന് 29 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. […]
Read more

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം: 14 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു

കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തിന് പിന്നാലെ തീരങ്ങളില്‍ തുടര്‍ച്ചയായി പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ അടിയുന്നത് ആശങ്കയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. നാലു ദിവസത്തനുള്ളില്‍ 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ് നീക്കം ചെയ്തത്. ഇത് 14 മെട്രിക്ക് ടണ്ണോളം വരും. ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടണ്‍ അവശിഷ്ടങ്ങളാണെന്നും ഡിജി ഷിപ്പിങ് അറിയിച്ചു. അതേസമയം കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധി തുടരുകയാണ്. എണ്ണ നീക്കം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix