Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: n vasu

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവും പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയും ജാമ്യം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഈ വാദങ്ങൾ അംഗീകരിച്ചില്ല. “ദൈവത്തെ കൊള്ളയടിച്ചില്ലേ?” എന്ന പരാമർശവും കോടതി നടത്തി. താൻ ദേവസ്വം കമ്മീഷണർ എന്ന നിലയിൽ മാത്രമാണ് പ്രവർത്തിച്ചതെന്നായിരുന്നു […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; എന്‍.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റുന്ന സമയത്ത് താന്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് എന്‍ വാസു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Read more

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസു ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഹൈക്കോടതിയിലേക്ക്. ജാമ്യഹര്‍ജി ഇന്ന് സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് സ്വാഭാവിക നടപടി മാത്രമെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. അതിനിടെ, എഫ്ഐആര്‍ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ ഇന്ന് സമീപിക്കും. എന്‍.വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന് ജാമ്യമില്ല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പരാതിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. കേസ് പരിഗണിച്ച ഉടന്‍ തന്നെ ജാമ്യം നല്‍കാനാകില്ല. കട്ടിളപ്പാളി കേസില്‍ എന്‍. വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍, വാസു വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ എസ്‌ഐടി. വാസുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക. ശബരിമലയില്‍ നിന്നും ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനക്കായി എസ്‌ഐടി ഇന്ന് കോടതിയില്‍ ഹാജരാക്കും. സന്നിധാനത്തെ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് സാമ്പിളുകള്‍ ശേഖരിച്ചത്. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിച്ചു. ഏകദേശം […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്. ചോദ്യം ചെയ്യലിൽ രേഖകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer