Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: National

കുരുക്കിൽ നിന്ന് കുരുക്കിലേക്ക് കെജ്‌രിവാള്‍; മദ്യനയക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി:വീണ്ടും കുരുക്കിൽപ്പെട്ട് ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് ഇതരത്തിലൊരു നീക്കം. മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്. മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങി എ.എ.പി. നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. ലെഫ്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ സി.ബി.ഐ. […]
Read more

ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനുള്ളതല്ല: സുപ്രീംകോടതി

ന്യൂഡൽഹി: ഗാർഹിക പീഡനത്തിലും മർദ്ദനത്തിലും നിന്ന് സംരക്ഷണം നൽകുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. ആനുകൂല്യങ്ങൾ നേടുന്നതിനായി ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന തരത്തിലേക്ക് ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഭോപ്പാലിലെ ദമ്പതികളുടെ വിവാഹമോചന കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം. പീഡനവും, ക്രൂരതയും, പ്രകൃതിവിരുദ്ധ പീഡനവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഭർത്താവിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച നിയമങ്ങൾ ചിലപ്പോൾ ചില സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നതായി കാണുന്നു. ഭർത്താക്കന്മാർക്കെതിരെ […]
Read more

മാതാപിതാക്കള്‍ തമ്മില്‍ തർക്കം; കുഞ്ഞിന് പേരിട്ട് കോടതി

കുഞ്ഞിന് പേരിട്ട് കോടതി. മൈസൂരു ജില്ലയിലെ ഹുന്‍സൂരിലെ എട്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് സംഭവം. മൈസൂരു ജില്ലയിലെ ഹുന്‍സൂരില്‍ നിന്നുള്ള ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത് 2021 ലാണ്. യുവതി ഗര്‍ഭിണി ആയ സമയത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പിണങ്ങുകയും അകന്ന് താമസിക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ അമ്മ കുഞ്ഞിനെ ആദി എന്ന് പേരിട്ട് വിളിച്ചു.പക്ഷേ അച്ഛന് ഈ പേര് ഇഷ്ടപ്പെട്ടില്ല. ഇരുവരും തമ്മിലുളള തര്‍ക്കം രൂക്ഷമായി. ഭാര്യ കോടതിയെ സമീപിച്ചു. കുഞ്ഞിന് പേരിടുന്നതിന്റെ പേരിലും […]
Read more

രാജ്യം ഞെട്ടിത്തരിച്ച പാർലമെന്റ് ഭീകരാക്രമണത്തിന്റെ ഓർമ ദിനം

ഇന്ത്യൻ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ 23-ാം വാര്‍ഷികമാണ് ഇന്ന്. 2001 ലെ ഈ ദിവസമാണ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. നമ്മുടെ ധീരരായ സൈനികര്‍ അക്രമികള്‍ക്ക് ഉചിതമായ മറുപടി നല്‍കി. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ രാജ്യത്തെയാകെ നടുക്കിയ ഇത്തരമൊരു സംഭവം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഈ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് തീവ്രവാദികളെ സുരക്ഷാസേന വധിക്കുകയും ചെയ്തു. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്. അന്നത്തെ […]
Read more

‘ജഡ്ജിമാർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുത്, സന്യാസിയെപ്പോലെ ജീവിക്കണം’; നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ജഡ്ജിമാർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സന്യാസിയെപ്പോലെ ജീവിക്കണമെന്നും സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ വിട്ടുനിൽക്കണം, അവർ സന്യാസിയെപ്പോലെ ജീവിക്കുകയും കുതിരയെപ്പോലെ പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. രണ്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ മധ്യപ്രദേശ് ഹൈക്കോടതി പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വാക്കാലുള്ള പരാമർശം നടത്തിയത്.
Read more
Advertisement
WhiteswanTV Footer