Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: official residence

ഖത്തർ അമീറിന്റെ ഔദ്യോഗിക വസതി ചുറ്റിക്കണ്ട് ട്രംപ്

ദോഹ: ഖത്തർ അമീറിന്റെ ഔദ്യോഗിക വസതിയായ അൽ വജ്ബ പാലസ് സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമീറിന്റെ വസതിയിലെത്തിയ ട്രംപിന് വലിയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. പാലസ് മുഴുവൻ ചുറ്റിക്കണ്ട ട്രംപിന് പാലസിനെപ്പറ്റിയുള്ള കാര്യങ്ങൾ അമീർ പറഞ്ഞു കൊടുത്തു. പാലസ് ചുറ്റിക്കാണുന്നതിനിടയിൽ ട്രംപ് ഇത് അടിപൊളി വീടാണിതെന്ന് പറയുകയും ചെയ്തു. മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെയാണ് ട്രംപ് ഖത്തറിലെത്തിയത്. ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ചയും നടത്തി. ഖത്തറിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.
Read more

അയോധ്യയിലെ എഡിഎം ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍

അയോധ്യയിലെ എഡിഎം ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുര്‍ജീത് സിങി(58)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കോട്വാലി നഗറിലെ സുരസാരി കോളനി സിവില്‍ ലൈനില്‍ തനിച്ചായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടന്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹം മുറിയില്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നുവെന്ന് അയോധ്യ പൊലീസ് പറഞ്ഞു. കാണ്‍പൂര്‍ സ്വദേശിയാണ് സുര്‍ജീത് സിങ്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ളയാളാണ് സുര്‍ജീത് എന്നും മസ്തിഷ്‌ക രക്തസ്രാവമാകാം മരണ കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix