Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: one dead

കേദാർനാഥ് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

രുദ്രപ്രയാഗ്: രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഗുപ്തകാശിക്ക് സമീപമുള്ള കുണ്ഡിന് സമീപം ഛത്തീസ്ഗഡിൽ നിന്നുള്ള വാഹനമാണ് മണ്ണിടിച്ചിലിൽ പെട്ടത്. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസും ഡിഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിൽ ഒരാൾ മരിക്കുകയായിരുന്നു. തെഹ്രി ഗർവാൾ ജില്ലയിലെ ലാംഗാവ് നിവാസിയായ ഡ്രൈവർ രാജേഷ് സിംഗ് റാവത്താണ് മരിച്ചത് .കൂടാതെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു, വാഹനത്തിലുണ്ടായ മറ്റ് മൂന്ന് പേർക്ക് […]
Read more

കോഴിക്കോട് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം

കോഴിക്കോട്: വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം. ഹംസയ്‌ക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മറ്റൊരു വള്ളവും ഇന്ന് രാവിലെ മറിഞ്ഞിരുന്നു. ഗരുഡ എന്ന തോണിയായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റൊരു തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
Read more

കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

കോട്ടയം: പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണ്ണാടക സ്വദേശികളായ 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ എരുമേലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകട മേഖലയാണ്.
Read more

Recent News

Advertisement
WhiteswanTV Footer