യൂണിഫോമിനായി പിരിച്ച പണംകൊണ്ട് റമ്മി കളിച്ചു; പൊലീസ് ട്രെയിനി അറസ്റ്റിൽ
തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് യൂണിഫോമിനായി പിരിച്ചെടുത്ത പണം തട്ടിയ കേസിൽ ട്രെയിനി പൊലീസുകാരൻ അറസ്റ്റിൽ. കെഎപി മൂന്നാം ബറ്റാലിയനിലെ ട്രെയിനി പൊലീസുകാരനായ ശംഭു ആർ. കൃഷ്ണനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴംഗ യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. യൂണിഫോം സാമഗ്രികൾ വാങ്ങാനും തയ്യൽച്ചെലവിനുമായി സഹപ്രവർത്തകർ നൽകിയ 7,18,320 രൂപ ശംഭു തട്ടിയെടുത്തെന്നാണ് കേസ്. ജൂലൈ മാസത്തിലാണ് ട്രെയിനി പൊലീസുകാർ ശംഭുവുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. പണം ലഭിച്ച ശേഷം യൂണിഫോം സാമഗ്രികൾ വാങ്ങുന്നതിനുപകരം […]
Read more