ചേരാനല്ലൂർ വാഹനാപകടം; 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ചതിന് ദൃശ്യങ്ങൾ ലഭിച്ചു
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്ന് പൊലീസ്. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് മുമ്പ് 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഞായറാഴ്ച […]
Read more