പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: റെയിൽവേ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിൽ സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) നവംബർ 17, 21 തീയതികളിൽ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് നടത്തില്ല. […]
Read more