പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണം നഷ്ടപ്പെട്ടു
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ കാണാതായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞ ശേഷമാണ് ആഭരണങ്ങൾ നഷ്ടമായതായി ഭക്തർ തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം എത്തിയ ഒരു കുട്ടിയുടെ മാലയാണ് ആദ്യം കാണാതായത്. തുടർന്ന് ഞായറാഴ്ച രാവിലെ ആറരയോടെ ദർശനത്തിനെത്തിയ ഒരു റിട്ടയർഡ് നഴ്സിന്റെ നാലര പവന്റെ സ്വർണമാലയും നഷ്ടമായി. ശ്രീകോവിലിലേക്ക് കടക്കുന്നതിന് മുൻപ് മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെങ്കിലും പിന്നീട് അത് കണ്ടെത്താനായില്ല. ഇതിനിടെ മറ്റൊരു ഭക്തയും സമാനമായ പരാതിയുമായി സുരക്ഷാ […]
Read more