Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pawan kalyan

പവൻ കല്യാണിന് ദേഹാസ്വാസ്ഥ്യം; എല്ലാം ശുഭകരമെന്ന് ഭാര്യ

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകുന്നേരമാണ് ശസ്ത്രക്രിയ നടന്നത്. വെള്ളിയാഴ്ച രാവിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ അദ്ദേഹത്തിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് അദ്ദേഹം തന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പരിശോധനകളും എംആർഐ സ്കാനിംഗും കഴിഞ്ഞ് ശസ്ത്രക്രിയ ആവശ്യമാണ് എന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് ഭാര്യ അന്ന ലെഷ്നേവ അറിയിച്ചു. കഴിഞ്ഞ ചില മാസങ്ങളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് […]
Read more

സിങ്കപ്പൂരിലെ തീപ്പിടിത്തത്തില്‍ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

ഹൈദരാബാദ്: സിങ്കപ്പൂരിൽ ഉണ്ടായ തീപിടുത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റതായി റിപ്പോർട്ടുകൾ. സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിലാണ് എട്ടുവയസ്സുള്ള മാർക്ക് ശങ്കറിന് കൈയ്ക്കും കാലിനും പൊള്ളലേറ്റത്. കൂടാതെ പുക ശ്വസിച്ചതിൽ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ നേരിടുന്നതായും വിവരമുണ്ട്. നിലവിൽ സിങ്കപ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍ക് ശങ്കര്‍. പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്‌നേവയുടേയും മകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നിലവില്‍ മാര്‍ക്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix