ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍: ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ലിയോ പാപ്പ പതിനാലാമൻ. കത്തോലിക്ക പള്ളിയിലേക്ക് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആഹ്വാനം. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പ ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്തത്. ഗാസയിലെ ആക്രമണത്തില്‍ അഗാധ ദുഖമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി. ഇരകള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുദ്ധ മൃഗീയത ഉടന്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുവെന്നും മാർപ്പാപ്പ പറഞ്ഞു.
Read more