പ്ലേഗ് ഭീതി; ലാബ് ടെക്നീഷ്യന്റെ മരണകാരണം സ്ഥിരീകരിക്കാതെ ലോകാരോഗ്യ സംഘടന
റഷ്യ: സൈബീരിയയിലെ പ്ലേഗ് ഗവേഷണ ലാബിൽ ജോലി ചെയ്തിരുന്ന ടെക്നീഷ്യന്റെ മരണത്തെ തുടർന്ന് റഷ്യയിൽ ആശങ്ക. എന്നാൽ യുവതിയുടെ മരണത്തിന് കാരണം പ്ലേഗ് ആണെന്ന് സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. തിരിച്ചറിയാൻ കഴിയാത്ത രോഗാണു മൂലമുണ്ടായ ന്യൂമോണിയയാണ് മരണകാരണമെന്നാണ് റഷ്യൻ ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. നടത്തിയ പരിശോധനകളിൽ പ്ലേഗ് ബാധയോ മറ്റ് അപകടകാരികളായ രോഗാണുക്കളുടെ സാന്നിധ്യമോ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ മരണകാരണം തിരിച്ചറിയാത്ത രോഗാണു മൂലമുള്ള ന്യൂമോണിയയായാണ് കണക്കാക്കിയിരിക്കുന്നത്. രോഗാണു ഏതാണെന്ന് കണ്ടെത്താത്തതിനാൽ രോഗത്തിന്റെ […]
Read more