Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: police arrested

ലൈംഗികാതിക്രമം; ഒന്‍പതാം ക്ലാസുകാരിയെ ഉപദ്രവിച്ച കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ഒന്‍പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. പരാതിയെത്തുടർന്ന് കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പന്‍ക്കണ്ടി സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. സ്‌കൂളില്‍ വെച്ചുനടന്ന കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ഥിനി സംഭവം തുറന്നുപറയുകയായിരുന്നു. ഇയാള്‍ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തില്‍ വെച്ചും കാറില്‍ വെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്. പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. സ്‌കൂളില്‍ അടുത്തിടെ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞവര്‍ഷം […]
Read more

താമരശ്ശേരിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരനെ പ്രകൃതി വിരുദ്ധമായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 2025 ജൂൺ മുതൽ ഒക്ടോബർ വരെ സ്വന്തം വീട്ടിൽ വെച്ചും മറ്റിടങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചത് ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read more

കക്കോടി ബിവറേജസില്‍ മദ്യം മോഷ്ടിക്കാൻ ശ്രമം; ചേളന്നൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: കക്കോടി ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.ചേളന്നൂർ സ്വദേശി വിജീഷ് (38) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം കൈക്കലാക്കി കടന്നുകളയാൻ ശ്രമിച്ച വിജീഷിനെ ജീവനക്കാർ സംശയം തോന്നി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഉടൻ തന്നെ ചേവായൂർ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍, ഇതിനു മുൻപും ഇതേ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം […]
Read more

ഒറ്റപ്പാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവം; പ്രതി പൊലീസ് പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നല്‍കിയയാളെ ഷൊര്‍ണൂര്‍ പൊലീസ് പിടികൂടി. കൂനത്തറ സ്വദേശി ക്രിസ്റ്റിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂനത്തറയില്‍ വെച്ചായിരുന്നു സംഭവം. ഇയാള്‍ 15 വയസ്സുകാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കുകയായിരുന്നു. അമിതമായ അളവില്‍ മദ്യം കഴിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി റോഡില്‍ തളര്‍ന്നുവീഴുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Read more

പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ സംഘർഷം: ഏഴുപേർ പോലീസ് പിടിയിൽ

പത്തനംതിട്ട: പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ സം​ഘ‍‍ർഷം. കാപ്പ കേസ് പ്രതിയുടെ ബന്ധുവായ യുവതിയുമായി സെൽഫി എടുത്തതിൻ്റെ പേരിൽ തമ്മിൽത്തല്ലിയ ഏഴുപേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ, അരുൺ, വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. കാപ്പകേസിൽ ഉൾപ്പെട്ടിരുന്ന അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതാണ് സംഘർഷത്തിന് കാരണമായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തു.
Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര പൊലീസ് പിടിയിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിൽ. പോത്തുണ്ടി മലയിലെ മട്ടായിയിലാണ് നിന്നാണ് ചെന്താമരയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധന അവസാനിപ്പിച്ച് മടങ്ങിയ ശേഷം, പ്രതിയെ പിടികൂടാൻ വിവിധ ഇടങ്ങളിൽ രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒടുവിൽ ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. പോത്തുണ്ടി മലയിൽ നിന്നാണ് ചെന്താമരയെ പിടികൂടിയത്, കൂടാതെ പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവം അറിഞ്ഞ് […]
Read more

തട്ടിക്കൊണ്ടുപോകൽ ശ്രമം കണ്ടത് ലോട്ടറി കച്ചവടക്കാരൻ; ആലുവ പൊലീസ് ഏഴംഗ സംഘത്തെ പിടികൂടി

ബെംഗളൂരു: കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തകർത്ത് ആലുവ പൊലീസ് . ലോട്ടറി കച്ചവടക്കാരനായ ശശി പൊലീസിനെ വിവരം അറിയിച്ചതാണ് നിർണായകമായത്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ആരിഫ്, മുഹമ്മദ് അമൽ, അബ്ദുൾ അസീസ്, സിജോ ജോസ്, ഹൈദ്രോസ്, ഫാസിൽ, അൽത്താഫ് അസീസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അംഗങ്ങൾ. രാവിലെ 11 മണിയോടെ ആലുവ മോർച്ചറി പരിസരത്തുനിന്നാണ് കർണാടക സ്വദേശിയായ ഗോമയ്യയെ ഇവർ ബലം പ്രയോഗിച്ച് കാറിൽ […]
Read more

ദുബായ് മാളില്‍ മോഷണം നടത്തിയ നാലംഗ സംഘം പിടിയില്‍

ദുബായ് മാളില്‍ പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി.23, 28, 45, 54 വയസ്സുളളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ദുബായ് മാളിലെ ഡാന്‍സിങ് ഫൗണ്ടയ്ന്‍ ഭാഗത്ത് ഷോ കാണാനെന്ന വ്യാജേന എത്തിയ ശേഷം നാലംഗസംഘം ചേര്‍ന്ന് മോഷണം നടത്തുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.മോഷണം നടന്ന ദിവസം രഹസ്യ ഉദ്യോഗസ്ഥര്‍ പ്രതികളെ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തു.സിവിലിയന്‍ വസ്ത്രമണിഞ്ഞ് രംഗത്തിറങ്ങിയ പൊലീസ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നാലു പേരില്‍ രണ്ടു പേര്‍ മോഷണം നടത്തുന്നതിനായി ഒരു സ്ത്രീയുടെ ശ്രദ്ധ […]
Read more

അധ്യാപിക ഉപദേശിച്ച ഇസ്മായില്‍ വീണ്ടും മോഷണത്തിനിറങ്ങി; പിടികൂടി പോലീസ്

പാലക്കാട് തൃത്താലയിലെ അധ്യാപിക മുത്തുലക്ഷ്മിയുടെ ഉപദേശവും പോലീസിന്റെ താക്കീതും ഫലംകണ്ടില്ല, കുപ്രസിദ്ധ മോഷ്ടാവായ കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം സ്വദേശി ഇസ്മായില്‍ വീണ്ടും മോഷണത്തിനിറങ്ങി. ഇത്തവണ കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിലായിരുന്നു ഇസ്മായിലിന്റെ മോഷണം. ആറുമണിക്കൂറിനിടെ ഒരു കിലോമീറ്റര്‍ പരിധിയിലെ പത്ത് വീടുകളില്‍ കയറിയ മോഷ്ടാവ് അഞ്ചുപവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്. സംഭവത്തില്‍ ഇസ്മായിലിനെ പേരാമ്പ്ര പോലീസ് കൈയോടെ പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇസ്മായില്‍ ഒന്നരമാസം മുന്‍പാണ് ജയിലില്‍നിന്നിറങ്ങിയത്. ഇതിനുപിന്നാലെയാണ് മേയ് ഒന്നാം […]
Read more

Recent News

Advertisement
WhiteswanTV Footer