ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റ സംഭവം; മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: എറണാകുളം ഞാറക്കലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എസ്‌ഐ ജിതിൻ, പൊലീസ് കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുന്ന എന്ന പ്രജിത്ത്, സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മുന്ന നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അന്ന് ഇയാൾക്ക് പ്രായപൂർത്തിയായിരുന്നില്ല. അടിപിടിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് […]
Read more