Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pooram

കാവിലക്കാട് പൂരത്തിന് പത്ത് വർഷത്തിന് ശേഷം വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ: കുന്നംകുളം ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിന് ഇക്കുറി വെടിക്കെട്ട് നടത്തുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചു. ജനുവരി 30 വെള്ളിയാഴ്ച നടക്കുന്ന പൂരത്തിനായുള്ള വെടിക്കെട്ട് അനുമതി ഇന്ന് ഉച്ചയോടെയാണ് ബന്ധപ്പെട്ട വകുപ്പുകൾ നൽകിയത്. കാവിലക്കാട് കരിമ്പനത്തറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കാവിലക്കാട് പൂരത്തിൽ വീണ്ടും വെടിക്കെട്ട് അരങ്ങേറുന്നത്. നാളെ വൈകിട്ട് 7.30ന് കാവിലക്കാട് പാടശേഖരത്തിലാണ് ഗംഭീര വെടിക്കെട്ട് നടക്കുക. അനുമതി ലഭിച്ചതോടെ ആഘോഷങ്ങൾക്ക് കൂടുതൽ ഉത്സാഹം പകരുകയാണ്.
Read more

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഞായറാഴ്ച. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളില്‍ ചമയപ്രദര്‍ശനങ്ങള്‍ക്കും ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തുക. രാവിലെയാണ് ചമയപ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം. തിങ്കളാഴ്ച പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. ചൊവ്വാഴ്ചയാണ് പൂരം.തിരുവമ്പാടിയാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തുക. തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും.പാറമേക്കാവ് വിഭാഗം ചമയപ്രദര്‍ശനം ഉദ്ഘാടനം രാവിലെ ഒമ്പതിന് ദേവസ്വം അഗ്രശാലയില്‍ നടക്കും. തിരുവമ്പാടി ചമയപ്രദര്‍ശനം ഉദ്ഘാടനം 10-ന് കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ കെ. രാജന്‍, […]
Read more

പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നാളെ

തൃശൂര്‍: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നാളെ. ബുധനാഴ്ച വൈകീട്ട് ആറിന് 15 ആനകളുടെ അകമ്പടിയില്‍ പഞ്ചാരിമേളത്തോടെ ശാസ്താവ് എഴുന്നള്ളും. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന, 24 ദേവീദേവന്മാര്‍ പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം ചടങ്ങുകളാല്‍ സമ്പന്നമാണ്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരങ്ങളിലൊന്നാണ്് ആറാട്ടുപുഴപൂരം. വിഷഹാരിയായ ഭഗവതി ആറാടുന്നതോടെ പുഴയിലെ വെള്ളം ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് ആറാട്ടുപുഴ പൂരത്തിന്റെ വിശ്വാസം. ആറാട്ടു സമയത്ത് ഗംഗയുടെ സാന്നിധ്യം ഉണ്ടാവുമെന്നാണ് സങ്കല്‍പ്പം. തുടര്‍ന്ന് മറ്റു ദേവിമാരുടെ ആറാട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തേവര്‍ ആറാട്ടുപുഴയില്‍ എത്തുക. പല്ലിശ്ശേരി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix