Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PowerCrisis

മഴ മാറി; സംസ്ഥാനത്ത് താപനില ഉയരുന്നു

തിരുവനന്തപുരം: മഴയ്ക്ക് ഇടവേള വന്നതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തെ മിക്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും രണ്ട് മുതൽ 4.7 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. ചൂട് ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു. അതേസമയം, വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടർന്നേക്കും. മഴ കുറഞ്ഞതോടെ ചൂട് കൂടിയ […]
Read more

കെഎസ്ഇബിയിലെ യൂണിയൻകാരുടെ കൊമ്പ് ഒടിക്കണം: വെള്ളാപ്പള്ളി

ആലപ്പുഴ: കേരളം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെഎസ്ഇബിയിലെ യൂണിയൻരാജാണ് ഇതിന് പ്രധാന കാരണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെഎസ്ഇബിയിലെ യൂണിയൻ നേതാക്കളുടെ സ്വാധീനം കുറയ്ക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും അതിനുള്ള ധൈര്യം വി.ഡി. സതീശൻ സർക്കാർ കാണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പൂർണമായും വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം നേരിടുന്നത് സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയാണെന്നും […]
Read more

‘വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേട്; രൂക്ഷ വിവര്‍ശനവുമായി എം എം മണി

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം. മണി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നിലവിലെ പ്രതിസന്ധിക്ക് കാരണം മഴക്കുറവല്ലെന്നും, വൈദ്യുതി വാങ്ങുന്നതിലെ സർക്കാർ വീഴ്ചയും കാഴ്ചപ്പാടിന്റെ അഭാവവുമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം കുറയുന്ന സാഹചര്യങ്ങളിൽ മുൻകൂട്ടി കരാറുകൾ ചെയ്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതായിരുന്നുവെന്നും, കഴിഞ്ഞ പത്ത് വർഷമായി വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ […]
Read more

വൈദ്യുതി പ്രതിസന്ധി; 200 മെഗാവാട്ട് കൂടി വാങ്ങാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കുറയ്ക്കാൻ കെഎസ്ഇബി 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ തീരുമാനിച്ചു. ദിവസം മുഴുവൻ ലഭ്യമാകുന്ന രീതിയിലാണ് വൈദ്യുതി വാങ്ങുക. യൂണിറ്റിന് 5.96 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം വൈദ്യുതി ലഭ്യമാക്കാനാണ് പദ്ധതി. കൂടുതൽ വൈദ്യുതി വാങ്ങുന്നതിലൂടെ നിലവിലെ പ്രതിസന്ധിക്ക് ഭാഗിക ആശ്വാസം ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. പീക്ക് സമയങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങുന്നതും ഡീപ് പോർട്ടൽ വഴി ഹ്രസ്വകാല […]
Read more

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർ കട്ട് തുടർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പവർ കട്ട് തുടർന്നേക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതും ആഭ്യന്തര ഉൽപാദനം കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സാഹചര്യമുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. സംസ്ഥാനത്ത് ആവശ്യത്തിന് മഴ ലഭിക്കാത്തതും സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix