Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Private Bus

ബസിൽ നിന്ന് വെള്ളകുപ്പികൾ വലിച്ചെറിഞ്ഞു; രണ്ടായിരം രൂപ പിഴ ഈടാക്കി കോർപ്പറേഷൻ

കണ്ണൂര്‍: സ്വകാര്യബസില്‍ നിന്ന് റോഡിലേക്ക് കുടിവെള്ളക്കുപ്പികള്‍ വലിച്ചെറിഞ്ഞതിന് പിഴയിട്ട്‌ കണ്ണൂര്‍ കോര്‍പറേഷന്‍. കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലെ ‘കസര്‍ മുല്ലബസിനാണ് അലക്ഷ്യമായി കുപ്പികൾ വലിച്ചെറിഞ്ഞതിന് രണ്ടായിരം രൂപ പിഴയിട്ടത്. പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ഗ്രിഫിനാണ് കഴിഞ്ഞ ദിവസം പകര്‍ത്തിയ വീഡിയോ ക്‌ളിപ്പുകള്‍ സഹിതം പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴയിട്ടത്. വരും ദിവസങ്ങളിലും പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
Read more

ബസുകളിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ബസുകളിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൺസെഷൻ ഇല്ലെന്നു കരുതി കുട്ടിയെ ഇറക്കി വിടാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തണം. സ്‌കൂൾ ബസിൽ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു അച്ചടക്കത്തിന്റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല.
Read more

സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ബസ് പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധസമരങ്ങള്‍ നടത്തിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലനടപടിയുണ്ടായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതുഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അതിനാല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിര്‍ബന്ധിതരായെന്നും അവര്‍ അറിയിച്ചു. […]
Read more

ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം; കാലടിയിൽ 15ന് ബസ് പണിമുടക്ക്

കാലടി: കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലടിയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മേയ് 15നു സൂചന പണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ, പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു), പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ ( ഐഎൻടിയുസി), ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കാലടിയിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തുന്നതിനു പകരം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ പേരിൽ […]
Read more

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, ലിമിറ്റ‍‍ഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. 2022ൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചപ്പോൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആന്റണി രാജു ​ഗതാ​ഗത മന്ത്രി ആയിരുന്ന സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് നടപടിയൊന്നുമായിരുന്നില്ല. ​ഗണേഷ് കുമാർ ​ഗതാ​ഗതമന്ത്രി […]
Read more
Advertisement
WhiteswanTV Footer