Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rabis

വടക്കഞ്ചേരിയില്‍ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

പാലക്കാട്: വടക്കഞ്ചേരിയില്‍ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം ആണ് വടക്കഞ്ചേരി ടൗണ്‍ പരിസരത്ത് തെരുവ് നായ ആക്രമണം നടത്തിയത്. ഈ നായ സമീപത്തെ രണ്ടു പശുക്കളെയും, മറ്റു വളര്‍ത്തു മൃഗങ്ങളെയും കടിച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. തുര്‍ന്ന് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read more

പേ വിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ച സംഭവം; മന്ത്രി കെബി ഗണേഷ് കുമാര്‍ അന്വേഷണം ആവശ്യപ്പെട്ടു

കൊല്ലം: കുന്നിക്കോട് ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കും. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിക്ക് ലഭിച്ചത് മികച്ച ചികിത്സയെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി നിയ ഫൈസലിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും മോശം അനുഭവം ഉണ്ടായെന്നാണ് പറയുന്നത്. അത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix