Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rahulmamkoottathil

രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

പത്തനംതിട്ട: ബലാത്സം​ഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. തിരുവല്ല ജെഫ് സിഎം കോടതിയുടേതാണ് നടപടി. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പരാതി നൽകുന്നതിന് അനുയോജ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കേസ് സ്വീകരിച്ചതും, സാക്ഷികളെ വിളിക്കേണ്ട മിനിമം നടപടികളും പാലിച്ചില്ലെന്നും പ്രതിഭാഗം പറഞ്ഞു. […]
Read more

പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ബലാത്സംഗ പരാതിയില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. മൂന്നു തെളിവുകള്‍ കൂടിയാണ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഫോട്ടോകള്‍, വാട്‌സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡ് എന്നിവയാണ് സമര്‍പ്പിച്ചത്. പെന്‍ഡ്രൈവില്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. തെളിവുകള്‍ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഈ സര്‍ട്ടിഫിക്കറ്റ്.
Read more

സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് പാലക്കാട്ട് തുടക്കം; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് 14 ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ആറ് വേദികളിലായാണ് മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള നടക്കുന്നത്. മന്ത്രിമാരായ വി ശിവൻ കുട്ടി, എം ബി രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചടങ്ങിൽ പങ്കെടുത്തു. രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ സ്വപ്ന പദ്ധതിക്ക് തുടക്കം; ചടങ്ങിൽ പങ്കെടുത്ത് നടി തൻവി റാം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സ്വപ്ന പദ്ധതിയായ ‘സ്‌മൈൽ ഭവനത്തിന്റെ’ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് നടി തൻവി റാം. വീടില്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന പദ്ധതിയാണിതെന്നും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു. പാലക്കാട് പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അത്തരത്തിലൊരു പരിപാടിക്ക് വന്നതാണ്. ഇങ്ങനെയൊരു സംരംഭം തുടങ്ങുന്ന കാര്യം രാഹുൽ കുറച്ചുകാലം മുമ്പ് എന്നോട് പറഞ്ഞിരുന്നു. എന്നെ ഇവിടേക്ക് വിളിച്ചതിൽ ഏറെ സന്തോഷം. വീട് ഇന്നിവിടെ യാഥാർത്ഥ്യമാകുകയാണ്. ഇങ്ങനെയൊരു സംരംഭവുമായി മുന്നോട്ടുവന്ന രാഹുലിന് നന്ദി- […]
Read more

‘സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു’; ഒന്നിന് പുറകെ ഒന്നായി രാഹുലിനെതിരെ അഞ്ച് പരാതികൾ

തിരുവനന്തപുരം: വിവാദത്തിൽ അകപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിന്റെ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. അഞ്ച് പേരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി നൽകിയ അഞ്ച് പേരും കേസിലെ മൂന്നാം കക്ഷികളാണ്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിന് മേൽ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer