Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RahulMankootathil

‘പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായിട്ടില്ല’; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് പഴകുളം ശിവദാസൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പഴകുളം ശിവദാസൻ. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി വിട്ടുപോയിട്ടില്ലെന്നും പാർട്ടി പുറത്താക്കിയെങ്കിലും അദ്ദേഹം പുറത്തായിട്ടില്ലെന്നും ശിവദാസൻ പറഞ്ഞു. അടൂരിലെ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാഹുലിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആരെയും ആക്രമിക്കാൻ രാഹുൽ പോയിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. രാഹുൽ ഇപ്പോഴും കോൺഗ്രസുകാരനാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. രാഹുലിനെ പാർട്ടിയിൽ […]
Read more

രാഹുൽ മാങ്കൂട്ടത്തിലാണോ പത്തനംതിട്ട എസ്പി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം

പത്തനംതിട്ട: അടൂരിൽ എസ്എഫ്ഐ പ്രവർത്തകരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മർദിച്ചെന്ന് സിപിഎം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ആരോപിച്ചു. രാഹുൽ കമ്പിവടി ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും സിപിഎം പ്രവർത്തകന്റെ കാർ തകർത്തെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ പൊലീസിനെ നിയന്ത്രിക്കുന്നത് ആരാണെന്ന് സംശയമുണ്ടെന്നും എസ്. മനോജ് ആരോപിച്ചു. പത്തനംതിട്ട എസ്പി രാഹുൽ മാങ്കൂട്ടത്തിലാണോയെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസോ കോൺഗ്രസോ അല്ല, രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തോടൊപ്പമുള്ളവരുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും മനോജ് കുറ്റപ്പെടുത്തി. അടൂരിൽ എസ്എഫ്ഐ, യൂത്ത് […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കേസ് മാറ്റിയത്. ബലാത്സംഗ കേസുകളുടെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം തിരുവല്ല കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസം 30ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു. മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ പൂർത്തിയായതോടെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. വിചാരണ ഏത് കോടതിയിൽ നടത്തണമെന്ന് […]
Read more

രാഹുലിനെതിരെ പോസ്റ്റിട്ട യുവാവിനെ അനുയായികള്‍ മര്‍ദ്ദിച്ചതായി പരാതി; പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ മർദിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിന്റെ പ്രതിഷേധം. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് മാവേലിക്കര സ്വദേശിയായ യുവാവ് പ്രതിഷേധിക്കുന്നത്. ഫേസ്ബുക്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ആക്രമണശ്രമം ഉണ്ടായതെന്നാണ് യുവാവിന്റെ പരാതി. ‘പത്തനംതിട്ട പൊലീസിൽ രാഹുൽ രാജ് ആണോ? ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നത അധികാരികൾക്കും പരാതി നൽകിയിട്ട് ഇന്നേക്ക് 30 ദിവസം’, ‘പൊലീസിന്റെ ജോലി നീതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix