Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: raped

13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പ്രതിക്ക് പതിമൂന്നര വ‍ർഷം കഠിന തടവ്

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയും ഒരു കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തതുമായ പതിമൂന്നുകാരിയെ പീഡിപ്പിച്ച പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വർഷം കഠിന തടവ് വിധിച്ച് കോടതി. പശ്ചിമ ബംഗാളിലെ മാൾഡയിലെ ചാർ ബാബുപൂർ രാമശങ്കർ ടോല സ്വദേശിയായ ശംഭു മണ്ഡലി(26)നെയാണ് പതിമൂന്നര വർഷം കഠിന തടവിനും 30,000 രൂപ പിഴയടയ്ക്കാനുമായി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും പിഴയൊടുക്കിയില്ലെങ്കിൽ 12 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നുമാണ് വിധിയിൽ വിശദമാക്കുന്നത്. 2023 നവംബർ 15 നാണ് മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന […]
Read more

ഒഡിഷയിൽ 20കാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളിൽ നാല് പേർ പ്രായപൂർത്തിയാകാത്തവർ

ഭുവനേശ്വർ: ഒഡിഷയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരെന്ന് കണ്ടെത്തൽ. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് ഈ നാല് പേരെയും മുതിർന്നവരായി കണക്കാക്കണമെന്നും കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗേപാല്‍പുര്‍ കടല്‍ത്തീരത്ത് നടക്കുന്ന രാജ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ 20കാരിയെയാണ് അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ടായിരുന്നു സംഭവം.
Read more

ഉത്ത‍‌ർപ്രദേശിൽ മൂന്ന് വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി

ലഖ്‌നൗ: ഉത്ത‍‌ർപ്രദേശിൽ മൂന്ന് വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി. രാത്രി മെട്രോ സ്റ്റേഷന് കീഴിൽ കിടന്ന് ഉറങ്ങുകയായിരുന്നപ്പോഴാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ പ്രതി പെൺകുട്ടിയെ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തതായി പറഞ്ഞു. ദിവസ വേതനക്കാരായ ദമ്പതികളുടെ മകളാണ് പെൺകുട്ടി. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ബുധനാഴ്ച രാത്രി തന്നെ കുറ്റകൃത്യം നടന്ന സ്ഥലം […]
Read more

കര്‍ണാടകയില്‍ ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ചു: 9 യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയില്‍ ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer