ചെങ്കോട്ട സ്‌ഫോടനം; ഉത്തർപ്രദേശിലെ പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടിരുന്നെന്ന് എൻഐഎ
ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന്റെ ആസൂത്രകർ ഉത്തർപ്രദേശിലെ ലോക്ഭവൻ, നിയമസഭ, ബാപ്പു ഭവൻ എന്നിവയും ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ പ്രതികളും ഡോക്ടർമാരുമായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവർ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഭാവിയിൽ ആക്രമണം നടത്തുകയാണെങ്കിൽ ഉത്തർപ്രദേശിൽ നടത്താനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ലഖ്‌നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി മുസമ്മിൽ ഒരു പരിചയക്കാരനെ ഒപ്പം ചേർത്തതായും എൻഐഎ പറയുന്നു. നിയമസഭ, ലോക്ഭവൻ, ബാപ്പു […]
Read more








