പരീക്ഷകള്‍ക്ക് മണിക്കൂറുകള്‍ മാത്രം;ദില്ലി സര്‍വ്വകലാശാലയിലെ എല്‍എല്‍ബി പരീക്ഷകളും മാറ്റിവെച്ചു
ദില്ലി സര്‍വ്വകലാശാലയിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെച്ചു.രാജ്യത്ത് നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് എല്‍എല്‍ബി പരീക്ഷകളും മാറ്റിവെച്ചത്.ഇന്ന് തുടങ്ങേണ്ടിയിരുന്ന 2,4,6 സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റി വെച്ചത്.പരീക്ഷക്ക് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മാറ്റി വെക്കുന്നതായി വിസി ഉത്തരവിറക്കിയത്.ജൂലൈ 19ലേക്കാണ് മാറ്റിയത്.
Read more

