Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Revenu department

നവീന്‍ ബാബുവിനതിരായ കൈക്കൂലി ആരോപണം; പരാതിയിലെ ഒപ്പ് വ്യാജം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരാതിക്കാരന്റെ ഒപ്പ് വ്യാജം. പരാതിയില്‍ നല്‍കിയിരിക്കുന്ന ഒപ്പുകളിലെ പേരുകളിലാണ് വൈരുദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിന്റെ ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പരാതിയില്‍ പ്രശാന്തനെന്നും കരാറില്‍ പ്രശാന്തെന്നുമാണ് പേരുള്ളത്. കേസില്‍ ഉന്നതതല അന്വേഷണത്തിന് റവന്യൂവകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട ആറ് കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഉത്തരവില്‍ പറയുന്നത്.
Read more

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂവകുപ്പ്

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂവകുപ്പ്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് അന്വേഷണ ചുമതല. സംഭവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. മരണം എങ്ങനെ സംഭവിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, എന്‍ഒസി നല്‍കിയതില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer