‘സാംസ്‌കാരിക നായിക’ എന്ന വിശേഷണം ഒഴിവാക്കണം; താൻ എഴുത്തുകാരി മാത്രമെന്ന് സാറാ ജോസഫ്
കൊച്ചി: തന്നെ ‘സാംസ്‌കാരിക നായിക’ എന്ന് വിശേഷിപ്പിക്കരുതെന്ന അഭ്യർഥനയുമായി എഴുത്തുകാരി സാറാ ജോസഫ്. താൻ ഒരു എഴുത്തുകാരി മാത്രമാണെന്നും സമൂഹത്തിലെ ഏതൊരു വ്യക്തിയെയും പോലെ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുകയാണ് ചെയ്തിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം. കൂട്ട ഒപ്പിടീക്കൽ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രസ്താവനകളിൽ ശരിയെന്ന് തോന്നുന്ന കാര്യങ്ങളോട് മാത്രമാണ് താൻ ഐക്യപ്പെടുകയും ഒപ്പുവെക്കുകയും ചെയ്യുന്നതെന്ന് സാറാ ജോസഫ് കുറിച്ചു. മാധ്യമ സുഹൃത്തുക്കളെങ്കിലും തന്നെ ‘സാംസ്‌കാരിക നായിക’ എന്ന വിശേഷണം ഉപയോഗിച്ച് വിളിക്കരുതെന്നും അവർ […]
Read more