Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shaba Sharif murder case

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. ആറ് വിദ്യാർത്ഥികൾക്കും ജാമ്യം അനുവദിക്കാതിരിക്കാനുളള തടസവാ​ദം ഷഹബാസിന്‍റെ പിതാവ് ഇന്ന് കോടതിയില്‍ ഉന്നയിച്ചു. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്നുമാണ് തടസവാദത്തിൽ പറഞ്ഞിരിക്കുന്നത്. ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തെ ജാമ്യ ഹര്‍ജി തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ കോടതിയെ സമീപിച്ചത്.
Read more

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലപാതകം: 1,2,6 പ്രതികൾ കുറ്റക്കാർ

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നുപേർ കുറ്റക്കാരാണെന്ന് കോടതി. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. ശിക്ഷ ഈ മാസം 22 ന് വിധിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. 15 […]
Read more

Recent News

Advertisement
WhiteswanTV Footer