മഞ്ജു വാര്യരുടെ അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന കേസ്; സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും
കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജു വാര്യർ നൽകിയ മാനനഷ്ട കേസിലെ ഉപഹർജിയിൽ ഇരുവരുടെയും വിശദീകരണം കേൾക്കുന്നത്. അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്. മാനനഷ്ട കേസ് ഈ മാസം അഞ്ചിന് കോടതി പരിഗണിക്കും.
Read more