ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‌സി
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദമായ പിഎസ്‌സി പരീക്ഷയിൽ പുനർമൂല്യനിർണയത്തിലൂടെ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‌സി തീരുമാനിച്ചു. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിന്റെ നിയമന ശുപാർശ റദ്ദാക്കാനും പിഎസ്‌സി നടപടി സ്വീകരിക്കും. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും. വിവാദമായ പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പിഎസ്‌സി ഇന്നലെ രാത്രിയാണ് പുറത്തുവിട്ടത്. പഴയ പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന ശ്യാം കൃഷ്ണൻ പുനർമൂല്യനിർണയത്തിന് ശേഷം ഒന്നാം റാങ്കിലെത്തി. നേരത്തെ ഒന്നാം […]
Read more