‘IIT വിദ്യാർത്ഥികളെപ്പോലെ ITI വിദ്യാർഥികൾക്കും തുല്യ ആദരവ് നൽകണം’: മോദി
ലഖ്‌നൗ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കകൾക്കിടെ നൈപുണ്യവും പ്രായോഗിക പരിചയവുമുള്ള തൊഴിലാളികൾക്ക് ഭാവിയിൽ കൂടുതൽ പ്രാധാന്യവും ആദരവും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവലം സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരേക്കാൾ തൊഴിൽ നൈപുണ്യമുള്ളവർക്കായിരിക്കും വരുംകാലത്ത് കൂടുതൽ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിൽ നടന്ന അഞ്ചാമത് ദേശീയ നൈപുണ്യ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എഐയെക്കുറിച്ച് ലോകമെമ്പാടും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കൈത്തൊഴിലും പ്രായോഗിക നൈപുണ്യവുമുള്ള ഒരാളുടെ ഉപജീവനമാർഗം ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്ന് […]
Read more