Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: son killed mother

ഉറങ്ങിക്കിടന്ന അമ്മയെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു

കാസർകോട്: ഉറങ്ങിക്കിടന്ന മാതാവിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. മാതാവ് തന്നെ മാനസികരോഗിയായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാസർകോട് ഉപ്പള മണിമുണ്ടയിലാണ് സംഭവം. ഷമീം ബാനുവിനെയാണ് മകനായ മുഹ്സിന്‍ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മകന്‍ മുഹ്സിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഷമീമിൻ്റെ മുഖത്തും കഴുത്തിലും കൈയ്ക്കും കുത്തേറ്റു. ഇതിൽ ഷമീമിൻ്റെ മുഖത്ത് ഏറ്റ മുറിവ് ഗുരുതരമായതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.
Read more

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. കൊടുവാള്‍ ഉപയോഗിച്ച് മുസമ്മിന്‍ ആമിനയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് നിലത്തു വീണ ആമിനയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മുസമ്മില്‍ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന […]
Read more

Recent News

Advertisement
WhiteswanTV Footer